കേരളം

ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ല; ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്നും ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദിലീപിന് ജാമ്യം അനുവദിച്ചത് കോടതിയുടെ നിയമനടപടിയുടെ ഭാഗമാണെന്ന് ഡിജിപി പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കിയുമായിരുന്നു ഡിജിപിയുടെ പ്രതികരണം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട കാര്യമല്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

അന്വേഷണം അവസാനഘട്ടത്തിലാണെന്നും, ഗൂഢാലോചന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത് എന്നതിനാലും ജയിലില്‍ കഴിയേണ്ടതില്ലെന്ന് വിലയിരുത്തി കടുത്ത ഉപാധികളോടെയായിരുന്നു കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു