കേരളം

യുപി മുഖ്യമന്ത്രിയെ 'ക്ണാപ്പന്‍ യോഗി'യാക്കി സോഷ്യല്‍ മീഡിയ; ആശുപത്രികളും സ്‌കൂളുകളും കണ്ടുപഠിക്കാന്‍ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

കേരളം യുപിയെ കണ്ട് പഠിക്കണം എന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗത്തിന് പിന്നാലെ ട്രേളുകളും വിമര്‍ശനങ്ങളുമായി
സോഷ്യല്‍ മീഡിയ. #ക്ണാപ്പന്‍ യോഗി എന്ന ഹാഷ് ടാഗോടെയാണ് മലയാളികള്‍ ആദിത്യ നാഥിനെതിരെ തിരിഞ്ഞിരിക്കുന്നത്. 

ആശുപത്രികളും സ്‌കൂളുകളും എങ്ങെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണണമെങ്കില്‍ കേരളത്തിലെ ആശുപത്രികളും സ്‌കൂളുകളും സന്ദര്‍ശിക്കൂവെന്നാണ് ആദിത്യനാഥിനോട് സോഷ്യല്‍ മീഡിയ ഉപദേശിക്കുന്നത്. 

ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതും യോഗി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും കണക്കുകള്‍ നിരത്തിയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.ട്വിറ്ററിലും ഫേസ്ബുക്കിലും ക്ണാപ്പന്‍ യോഗി ഹാഷ് ടാഗ് ട്രെന്റായിക്കഴിഞ്ഞു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ അലവതാലി ഷാജി റിട്ടേണ്‍സ് എന്നൊരു ഹാഷ് ടാഗ് ക്യാമ്പയിനും കഴിഞ്ഞ ദിവസം മലയാളികള്‍ നടത്തിയിരുന്നു. 

ചിക്കന്‍ ഗുനിയയും ഡെങ്കിയും കേരളത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ രോഗങ്ങളെ എങ്ങനെ നേരിടണമെന്ന് കേരളത്തിലെ നേതാക്കള്‍ യുപിയിലെ ആശുപത്രികളില്‍നിന്നു പഠിക്കണമെന്നായിരുന്നു ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയ ആദിത്യനാഥിന്റെ
പ്രസംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ