കേരളം

അമിത് ഷാ പല്ലു കൊഴിഞ്ഞ സിംഹം എന്നു പറഞ്ഞ കോടിയേരി സിംഹത്തെ കണ്ടിട്ടില്ല: കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയതെന്ന് കണ്ണന്താനം വിശദീകരിച്ചു. ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷാ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്നയാളാണ്. ഇത്രയുമൊക്കെ കാര്യങ്ങളേ പാര്‍ട്ടിയെപ്പറ്റി തനിക്ക് അറിയൂ. താന്‍ പാര്‍ട്ടിയിലെ കുഞ്ഞു നേതാവാണെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്തെ 60 ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ശുചിമുറിയില്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ ഏതാണ്ട് എല്ലാവരും മിഡില്‍ ക്ലാസ് ആളുകളാണ്. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാകില്ല. അതുകൊണ്ട് താന്‍ വട്ടനാണെന്നാണു കേരളത്തിലെ ആളുകള്‍ ഇപ്പോള്‍ പറയുന്നത്.

കള്ളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് ഇന്നത്തെ സ്ഥിതിയെന്ന് കണ്ണന്താനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി