കേരളം

ബിഡിജെഎസ് ആര്‍എസ്എസ് സൃഷ്ടി; ഒരു ബന്ധത്തിനുമില്ലെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ലെന്നു കോടിയേരി പറഞ്ഞു. 

ബിഡിജെഎസ് അടിയന്തരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിജെപിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സിപിഎമ്മിന് പേടിയില്ലന്നു പറഞ്ഞ കോടിയേരി, യാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്നും കൂട്ടിച്ചേര്‍ത്തു. 

ബിഡിജെഎസിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് നേരത്തെയും കോടിയേരി വ്യക്തമാക്കിയിരുന്നു. ബഡിജെഎസ് പിരിച്ചുവിടുകയാണ് വേണ്ടത് എന്നായിരുന്നു കോടിയേരി നേരത്തെ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്