കേരളം

രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശനം നാളെ; എത്തുന്നത് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനം നാളെ. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. മറ്റ് പൊതു പരിപാടികളിലൊന്നും പങ്കെടുക്കില്ല. 

നാളെ രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അമൃതവര്‍ഷം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്ലത്തേക്ക് തിരിക്കും. 

അമൃതാനന്ദമയി മഠം നടക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ എന്നിവരും രാഷ്ട്രപതിക്കും അമൃതാനന്ദമയിക്കും ഒപ്പം വേദിയിലുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി