കേരളം

സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം സ്വാമി വിവേകാനന്ദന്‍, അയ്യന്‍കാളി, നാരായണ ഗുരു എന്നിവരെ മാതൃകയാക്കാത്തതാണെന്ന് ബിജെപി സംസ്ഥാസ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്നും കുമ്മനം പറയുന്നു. 

കേരളത്തിലെമ്പാടും,  പ്രത്യേകിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കൊടിയുടെ ചിത്രങ്ങളില്‍ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാല്‍ പി.സി.ജോഷി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ചെഗുവേര ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയില്ല. കാരണം ചെഗുവേരയുടെ ചരിത്രം അവര്‍ക്ക് നന്നായി അറിയാമായിരുന്നു. 

സ്വന്തം നാടിന് വേണ്ടി ജീവന്‍ നല്‍കിയ നേതാക്കന്മാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയണമെന്നും കുമ്മനം പറഞ്ഞു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ലോക് സഭയില്‍ എത്തിച്ചത് സിപിഐ ആയിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ആര്‍എസ്എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം