കേരളം

സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിവില്‍ സിറ്റി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. 

വ്യവസായിയായ എം.കെ.കുരുവിളയാണ് പരാതി നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒന്നര കോടി രൂപ തട്ടിയെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. 

എന്നാല്‍ പിഴ അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിക്കുകയും, തന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്നും കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍