കേരളം

മോദി സര്‍ക്കാരിനെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയ്യാറാണെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ യുഡിഎഫിനൊപ്പം ചേരാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിനെതിരെ യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ചെന്നിത്തലയ്ക്ക് കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്ന് കോടിയേരി പറഞ്ഞു. 

പൊതുധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം യോജിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഎം തയ്യാറായിരുന്നു. എന്നാല്‍ യുഡിഎഫ് ഏകപക്ഷീയമായി ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ