കേരളം

പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സര്‍ക്കാറിന്റെ തീരുമാനം നൂറു ശതമാനം ശരയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ബ്രാഹ്മണ്യം കര്‍മം കൊണ്ട് നേടേണ്ടതാണ്. ദലിതര്‍ എന്നല്ല, പൂജാരിമാരായി വരുന്നവര്‍ എല്ലാം ബ്രാഹ്മമണരാണെന്നും അതുകൊണ്ട് തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വിവരക്കേടാണ്. അധ്യാത്മിക കാര്യങ്ങളില്‍ സുരേഷ് ഗോപിക്ക് വേണ്ടത്ര അറിവില്ലാത്തതാണ് ഇത്് വ്യക്തമാക്കുന്നതെന്നും ശശികല പറഞ്ഞു.ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനായി ബ്രാഹ്മണനായി ജനിക്കണം. ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം