കേരളം

ഹാദിയയുടെ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ചത് 80 ലക്ഷത്തിലേറെ രൂപ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇസ്ലാംമതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ കേസ് നടത്തുന്നതിനു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി നടത്തിയ ധനസമാഹരണത്തിലൂടെ സ്വരൂപിച്ചത് 80,22,705.00 രൂപ. മതം മാറ്റവും വിവാഹവും സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസിന്റെ നടത്തിപ്പിലേക്കായി  ഇത്രയധികം  തുക പിരിച്ചെടുത്തത്.ഹാദിയയ്ക്കു നീതിയും അവകാശവും നിഷേധിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ പോപുലര്‍ ഫ്രണ്ട് ഇടപെട്ടതെന്നും സംഘടന പറയുന്നു. 

24 വയസ്സുള്ള യുവതിയുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന രീതിയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്താണ് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കേസ് നടത്തിപ്പിന്റെ ഭാരിച്ച ചെലവ് മുന്നില്‍ കണ്ടാണ് പോപുലര്‍ ഫ്രണ്ട് ധനസമാഹരണം നടത്തിയത്.ഹാദിയയ്ക്കു നീതി നിഷേധിക്കുന്നതിനെതിരായ ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവും പോപുലര്‍ ഫ്രണ്ട് നടത്തുന്ന നിയമപോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യവും കൂടിയാണ് ഈ തുകയെന്നാണ് സംഘടനയുടെ നേതാക്കള്‍ പറയുന്നു. മലപ്പുറത്തുനിന്നാണ് കൂടുതല്‍ തുക ലഭിച്ചത്. മലപ്പുറത്തുനിന്നു മാത്രമായി ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ലഭിച്ചത്. കുറഞ്ഞ തുക ലഭിച്ചത് വയനാട്ടില്‍ നിന്നുമാണ്

കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും മുസ്ലീം യുവാക്കള്‍ക്ക് പണവും സൗകര്യങ്ങളും നല്‍കി ഹിന്ദു യുവതികളെ മതം മാറ്റാന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹാദിയയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഹാദിയയ്ക്ക് വേണ്ടി കേസിന് വന്‍ തുക സ്വരൂപിക്കുന്നതെന്ന് സംഘ്പരിവാര്‍ സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍