കേരളം

തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു; ചികിത്സയ്ക്കായി ഇസ്രായേലിലേക്ക് പോകും

സമകാലിക മലയാളം ഡെസ്ക്

ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം അവസാനം മുതല്‍ അവധിയില്‍ പ്രവേശിച്ചേക്കുമെന്നാണ് സൂചന. അവധി എടുക്കുന്ന കാര്യം തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 

കൈയ്ക്ക് പ്രശ്‌നമുണ്ടെന്നും, ശസ്ത്രക്രീയ വേണ്ടിവരുമെന്നുമാണ് അവധിയെടുക്കുന്നതിന് കാരണമായി പറയുന്നത്. ചികിത്സയ്ക്കായി ഇസ്രായേലിലേക്ക് പോകാനാണ് പരിപാടി. മുഖ്യമന്ത്രിയുമായി അവധിക്കാര്യം സംസാരിച്ചതിന് പുറമെ എന്‍സിപി നേതൃത്വവുമായും തോമസ് ചാണ്ടി ഇക്കാര്യം സംസാരിച്ചു. 

മുന്‍പും ചികിത്സയ്ക്കായി ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും, ഇപ്പോള്‍ പോകുന്നതില്‍ അസ്വഭാവികത ഇല്ലെന്നുമാണ് തോമസ് ചാണ്ടിയുടെ നിലപാട്. മന്ത്രിയുടെ അവധികാര്യവും, പകരം ചുമതല ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ദീപാവലിയായതിനെ തുടര്‍ന്നാണ് ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍