കേരളം

യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ എങ്ങിനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട്. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ സോളാര്‍ കേസില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ചര്‍ച്ചയാകുമെന്നാണ് സൂചന. സോളാറില്‍ തൂങ്ങിയുള്ള ഇടതുപക്ഷത്തിന്റെ കടന്നാക്രമണം എങ്ങിനെ ചെറുക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് മുന്നോടിയായിട്ടാണ് യുഡിഎഫ് നേതൃയോഗം വിളിച്ചിരിക്കുന്നത്. കാസ ര്‍കോഡ്, കണ്ണൂര്‍, കോഴിക്കോഴ്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ഏഴ് വടക്കന്‍ ജില്ലകളിലെ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കള്‍ നേതൃയോഗത്തില്‍ പങ്കെടുക്കും. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തിയതിന് പുറമെ, നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍