കേരളം

സിംഹത്തെപ്പോലെ വന്ന അമിത് ഷാ എലിയെപ്പോലെ മടങ്ങി: ജനരക്ഷായാത്രയെ ജനം തള്ളിയെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനരക്ഷാ യാത്രയുടെ തുടക്കത്തില്‍ സിംഹത്തെപ്പോലെ വന്ന അമിത് ഷാ യാത്രയുടെ അവസാനമായപ്പോള്‍ എലിയായെ്‌ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ യാത്രയ്ക്ക് കേരള ജനതയെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ലെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

പയ്യന്നൂരില്‍ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനായി സിംഹത്തെപ്പോലെ വന്ന അമിത് ഷാ തിരുവനന്തപുരത്ത് സമാപന ചടങ്ങിനെത്തിയപ്പോള്‍ എലിയെപ്പോലെയായി. യാത്രയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തത്. 56 ഇടത്താണ് സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായത്. ആര്‍എസ്എസിനാണ് ഇതിന്റെ ഉത്തരവാദിത്വം. അരാജകത്വമാണ് യാത്രയുടെ ബാക്കിപത്രം. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ കേരള ജനതയെ സ്വാധീനിക്കാനോ ആകര്‍ഷിക്കാനോ അതിനായില്ല. 38,000 ഹിന്ദു വോട്ടര്‍മാരുള്ള വേങ്ങരയില്‍ ബിജെപി വോട്ട് അയ്യായിരമായി കുറഞ്ഞത് അതിനു തെളിവാണന്നും കോടിയേരി ചൂ്ണ്ടിക്കാട്ടി.

വികസനത്തിന്റെ കാര്യത്തില്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റടുക്കാന്‍ തയാറെന്നും കോടിയേരി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം