കേരളം

പീഡിപ്പിക്കപ്പെട്ടതായുള്ള പരാതികള്‍ അന്വേഷിച്ചില്ല, തന്നെ പ്രതിയാക്കാന്‍ ശ്രമമെന്നും സരിത; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സരിതാ എസ്. നായര്‍ പരാതി നല്‍കി. താന്‍ പീഡനത്തിന് ഇരയായതായുള്ള പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. സോളാര്‍ കേസ് തുടരന്വേഷണ ഉത്തരവ് ഇന്ന് സര്‍ക്കാര്‍ പുറത്തിറക്കാന്‍ ഇരിക്കവെയാണ് സരിത മുന്‍ അന്വേഷണ സംഘത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

താന്‍ പീഡനത്തിന് ഇരയായതായുള്ള പരാതിയില്‍ പത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും സരിത ആവശ്യപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 തവണ പരാതി നല്‍കി. എന്നാല്‍ പരാതി വ്യാജമാണെന്നാണ് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ തന്റെ പരാതി അട്ടിമറിക്കപ്പെട്ടു.
മുന്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നതിന് പുറമെ തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നിരുന്നു എന്നും സരിത പരാതിയില്‍ പറയുന്നു. 

സോളാര്‍ കമ്മിഷന് മുന്‍പാകെ നല്‍കിയ പീഡിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും സരിത ആവര്‍ത്തിച്ചിട്ടുണ്ട്. സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍