കേരളം

ഉമ്മന്‍ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത് സുധീരനെ പുറത്താക്കാന്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികകുറ്റാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേരിക്കേസില്‍പ്പെട്ടപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി സോളാര്‍ കേസില്‍ ആ നിലപാട് സ്വീകരിക്കാത്തതെന്താണെന്ന ചോദ്യം മനസിലുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

മഞ്ചേരി കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയാണ് പാര്‍ട്ടി ചെയ്തത്. കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്യത്തിലും ഇതാണുണ്ടായത്. ആ സമീപനം സോളാര്‍ കേസില്‍ കാണിക്കാത്തത് എന്താണെന്ന ചോദ്യം മനസിലുണ്ട്,ഉണ്ണിത്താന്‍ പറഞ്ഞു. 

ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത് വി.എം സുധീരനെ പുറത്താക്കാനാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സുധീരന്‍ മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറി.സുധീരന്റെ സ്ഥാനത്യാഗം ദുരൂഹമാണെന്നും അനാരോഗ്യമല്ല അതിന് കാരണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു പരിപാടിയിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍