കേരളം

സെന്‍കുമാറിന്റെ കെഎടി നിയമനം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; കേസുകള്‍ അവസാനിച്ചതിന് ശേഷം നിയമനം പരിഗണിച്ചാല്‍ മതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്നതിന് ശേഷം കെടിഎയിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് പരിഗണിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 

എന്നാല്‍ വി.സോമസുന്ദരത്തിന്റെ നിയമനം വേഗത്തില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെന്‍കുമാറിനെ കെടിഎയിലേക്ക് നിയമിക്കുന്നതിന് എതിരെ ശക്തമായ നിലപാടായിരുന്നു കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 

സെന്‍കുമാറിന്റെ പേര് ഉള്‍പ്പെടുത്തി കെഎടി അംഗങ്ങളുടെ നിയമന ശുപാര്‍ശ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് വൈകിപ്പിച്ചിരുന്നു. കെഎടിയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് അത് സാധിച്ചില്ല.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സെന്‍കുമാര്‍ വിരമിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നിയമന ശുപാര്‍ശ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരുന്നു എങ്കിലും ഗുരുതരമായ ആരോപണങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. 

വിശ്വാസയോഗ്യമല്ലാത്ത വ്യക്തിയാണ് സെന്‍കുമാര്‍ എന്ന എഡിജിപി സന്ധ്യയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കെടിഎ അംഗങ്ങളുടെ നിയമന ശുപാര്‍ശയ്‌ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്