കേരളം

പുനഃസംഘടനയില്‍ താക്കീതുമായി ഹൈക്കമാന്‍ഡ്; കടുംപിടുത്തം തുടര്‍ന്നാല്‍ കെപിസിസിയെ ഒഴിവാക്കി എഐസിസി സമ്മേളനം ചേരും

സമകാലിക മലയാളം ഡെസ്ക്

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി പട്ടികയില്‍ സമവായം ഉണ്ടാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ താക്കീത്. 

സംഘടനാ പട്ടിക തയ്യാറാക്കുമ്പോള്‍ എല്ലാവരേയും പരിഗണിക്കണം. കെപിസിസിയെ ഒഴിവാക്കി സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ താത്പര്യമില്ലെന്നം ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ കെപിസിസിയെ ഒഴിവാക്കി എഐസിസി സമ്മേളനം നടത്തുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. 

കോണ്‍ഗ്രസ് സംസ്ഥാന ഘടകം പുനഃസംഘടനാ ലിസ്റ്റ് ഹൈക്കമാന്‍ഡിന് നല്‍കിയെങ്കിലും എ,ഐ ഗ്രൂപ്പുകള്‍ക്ക് പുറത്തുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രതിസന്ധി സങ്കീര്‍ണമാവുകയായിരുന്നു. 
കോണ്‍ഗ്രസ് പുനഃസംഘടന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍