കേരളം

ഹാദിയയുടെ വീട്ടുതടങ്കല്‍; മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന് കോട്ടയത്ത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന് കോട്ടയത്ത് നടക്കും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ മാനിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് ഹാദിയയെ വീട്ടുതടങ്കലിലാക്കി എന്നാണ് ഈ പരാതികള്‍ പറയുന്നത്. 

കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ആണ് സിറ്റിങ് നടത്തുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ഇതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകരുതെന്നും മോഹന്‍ദാസ് നിരീക്ഷിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഹാദിയയുടെ മനുഷ്യാവകാശലംഘനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

വൈക്കം സ്വദേശിയായ ഹിന്ദു പെണ്‍കുട്ടി 2013ലാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്. താന്‍ തിരഞ്ഞെടുത്ത വിശ്വാസവുമായി വീട്ടില്‍ കഴിയാനാവില്ല എന്ന് ഉറപ്പായതോടെ 2016ല്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതേ തുടന്ന് ഹാദിയയുടെ പിതാവ് ഹേബിയസ് കോര്‍പസ് നല്‍കുകയായിരുന്നു. 2016ല്‍ ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ ഹാദിയ വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് ഹാദിയ വീട്ടുതടങ്കലില്‍ കഴിയുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി