കേരളം

 മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തുപോയതിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് മന്ത്രിമാരെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കി

കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണം നടത്തുന്നത് സംബന്ധിച്ച് വീണ്ടും നിയമോപദേശം തേടാനുളള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. നിയമമന്ത്രി എ കെ ബാലനും റവന്യൂമന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. വീണ്ടും നിയമോപദേശം തേടാനുളള മുഖ്യമന്ത്രിയുടെ തീരുമാനം സര്‍ക്കാരിന് ക്ഷീണം ഉണ്ടാക്കുമെന്ന നിലയിലായിരുന്നു ഭിന്നാഭിപ്രായം. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി