കേരളം

കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്താന്‍ മടി; ശുചിത്വപ്പട്ടികയില്‍ കേരളത്തിലെ നഗരങ്ങള്‍ പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന മന്ത്രാലയം തയ്യാറാക്കിയ രാജ്യത്തെ ശുചിത്വമുള്ള 500 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ നഗരങ്ങള്‍  പിന്നില്‍.സംസ്ഥാനത്തെ ഒരു നഗരത്തിന് പോലും ആദ്യം 250ല്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. 254-ാം സ്ഥാനത്തുള്ള കോഴിക്കോടാണ് കേരളത്തില്‍ നിന്നുള്ള 'ഒന്നാമന്‍'. 

2014 ലെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും കഴിഞ്ഞവര്‍ഷം 55-ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271-ാം സ്ഥാനത്തായി. 
പാലക്കാട്-286, ഗുരുവായൂര്‍-306, തൃശൂര്‍-324, കൊല്ലം-365, കണ്ണൂര്‍-366, തിരുവനന്തപുരം-372, ആലപ്പുഴ-380 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു നഗരങ്ങളുടെ പ്രകടനം.

ധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് ഏറ്റവും ശുചിത്വമുള്ള നഗരം. ഭോപ്പാലും വിശാഖപട്ടണവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവ. യുപിയിലെ ഗോണ്ടയാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞവര്‍ഷം ഒന്നാമതായിരുന്ന മൈസൂരു അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണത്തിനു മികച്ച പദ്ധതികള്‍ സമര്‍പ്പിച്ചാല്‍, ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. എന്നാല്‍ ഈ പദ്ധതി കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍നിന്നു ഫണ്ട് കിട്ടിയതുമില്ല.മറ്റു സംസ്ഥാനങ്ങള്‍ 2014 മുതല്‍ കൃത്യമായി ഇതു ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍