കേരളം

വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയത് ലാലേട്ടനോടുള്ള ആരാധന മൂത്ത്, താരം ക്ഷമിച്ചു, ആരാധകനെതിരെ കേസില്ല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മോഹന്‍ലാലിന്റെ പുതിയ പടമായ 'വില്ലന്‍' മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ യുവാവിനോട് താരം ക്ഷമിച്ചു. പരാതിയില്ലെന്നു വിതരണക്കാര്‍ എഴുതിക്കൊടുത്തതിനാല്‍ കേസ് ഒഴിവാക്കി പൊലീസ് ഇയാളെ വിട്ടയച്ചു. മോഹന്‍ലാലിനോടുള്ള ആരാധന മൂത്താണ് ഇയാള്‍ പടം മൊബൈലില്‍ പകര്‍ത്തിയതെന്നും ഒന്നര മിനിറ്റു ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഷോയ്ക്കു തന്നെ എത്തിയ ചെമ്പന്തൊട്ടിയില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരനാണ് കണ്ണൂരില്‍ പൊലീസിന്റെ പിടിയിലായത്. രാവിലെ എട്ടിന് സവിത തിയറ്ററില്‍ ഫാന്‍സിനു വേണ്ടി നടത്തിയ ഷോയ്ക്കിടെയാണ് യുവാവ് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. 

യുവാവ് മൊബൈല്‍ ഓണ്‍ ചെയ്ത് ചിത്രം പകര്‍ത്തുന്നതു കണ്ട,വിതരണ കമ്പനിയായ മാക്‌സ് ലാബിന്റെ പ്രതിനിധി പൊലീസിനെ വിവരംഅറിയിക്കുകയായിരുന്നു. 

ചെമ്പന്തൊട്ടിയില്‍നിന്നു അതിരാവിലെ സിനിമ കാണാന്‍ നഗരത്തിലെത്തിയ യുവാവ് കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആണെന്നും വ്യാജ പകര്‍പ്പുണ്ടാക്കുന്നയാളല്ലെന്നുമാണ് പൊലീസിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം