കേരളം

രാഷ്ട്രപതി കേരളത്തെ പുകഴ്ത്തിയത് പൊതു കാര്യങ്ങള്‍ കണ്ട്: കുമ്മനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:രാഷ്ട്രപതി കേരളത്തെ പുകഴ്ത്തി പറഞ്ഞത് പൊതുകാര്യങ്ങള്‍ കണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്ര സിപിഎം-സിപിഐ ബലപരീക്ഷണമായെന്നും കുമ്മനം പറഞ്ഞു. 

കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ പുകഴ്ത്ത് സംസാരിച്ചിരുന്നു. കേരളം ജീവിക്കാന്‍ പറ്റാത്ത നാടാണ് എന്ന തരത്തില്‍ ബിജെപി ദേശീയതലത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു കേരളം രാജ്യത്തിന്റെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്ന് രാഷ്ട്രപതി പറഞ്ഞത്. വിദ്യാഭ്യാസം ആരോഗ്യം സാക്ഷരത,ഐടി, ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയെന്ന് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന്റെ ആതിഥേയത്വം രാജ്യത്തിന് മാതൃകയാണെന്നും പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നാമാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു. 

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദുക്കളെ കൊന്നടുക്കുകയാണ് എന്ന് ചിത്രീകരിച്ച് ബിജെപി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ അമിത് ഷാ അടക്കമെത്തിയാണ് കേരളത്തിനെതിരെ പ്രാരണം നടത്തിയത്. ഇതിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പായിരുന്നു രാഷ്ട്രപതിയുടെ കേരളത്തെ പുകഴ്ത്തിയുള്ള പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍