കേരളം

കൊല്ലത്ത് കായലിനു കുറുകെയുള്ള നടപ്പാലം തകര്‍ന്നു, ഒരു മരണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. കെഎംഎംഎല്ലിനു സമീപം ദേശീയ ജലപാതയ്ക്കു കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്. ചവറ സ്വദേശി ശ്യമാളാ ദേവിയാണ് മരിച്ചത്. ഇരുപതോളം പേര്‍ക്കു പരുക്കുണ്ട്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ വീണവരില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പരിശോധന തുടരുകയാണ്.

കെഎംഎല്ലില്‍നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി നിര്‍മിച്ചതാണ് ഇരുമ്പുപാലം. പാലത്തിന്റെ കമ്പി കുത്തിക്കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. മുഖ്യ ഓഫിസിനു മുന്നില്‍ സമരത്തിനായി എത്തിയവര്‍ തിരികെ പോവുമ്പോഴാണ് പാലം തകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു