കേരളം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതര്‍ക്കുള്ള 450കോടിയുടെ പദ്ധതിയില്‍ ഇതുവരെ നടപടിയായില്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ 450 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ നടപടിയോന്നും കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡ് ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടും തുല്യമായി എത്താന്‍ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാർത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളോടും തുല്യമായി എത്താൻ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. എയ്ഡഡ് വിദ്യാലയങ്ങൾക്ക് പരമാവധി ഒരു കോടി രൂപ വരെ സർക്കാർ സഹായം ലഭ്യമാക്കും.

നബാർഡ് ആർ ഐ ഡി എഫ് എൻഡോസൾഫാൻ സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കാൻ450 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാറിന് സമർപ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ