കേരളം

ഇനി ആരാധനാലയങ്ങളുടെ 50 മീറ്റര്‍ അരികെ ബാറുകള്‍ വരും; ദൂരപരിധി കുറച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് നിന്നും ബാറുകള്‍ക്ക് വേണ്ട ദൂരപരിധി കുറച്ച് സര്‍ക്കാര്‍. ഇനി ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകള്‍ ആരംഭിക്കാം. 

2011 മുതലാണ് ദൂരപരിധി 200 മീറ്ററായി നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ദൂരപരിധി 50 മീറ്ററായി കുറച്ചുകൊണ്ടുള്ള ഉത്തരവ് നികുതി വകുപ്പ് പുറത്തിറക്കി. ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇത് ബാധകം. പുതിയ ഉത്തരവോടെ, ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് ഹോട്ടലുകള്‍ ആരംഭിക്കാം. 

സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയില്‍ നിന്നും 200 ്മീറ്റര്‍ അകലത്തില്‍ മാത്രമെ മദ്യശാലകള്‍ ആരംഭിക്കാന്‍ പാടുള്ളു എന്നായിരുന്നു ഇതുവരെയുള്ള നിയമം. കള്ളുഷാപ്പുകള്‍ക്കുള്ള ദൂരപരിധി 400 മീറ്ററും ആയിരുന്നു. 

സര്‍ക്കാരിന്റെ പുതിയ ഉത്തരവോടെ നിരവധി ബാറുകള്‍ക്ക ലൈസന്‍സ് ലഭിക്കും. ദൂരപരിധി കുറച്ചുകൊണ്ടുള്ള വിദേശമദ്യ ചട്ടത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഭേദഗതി വരുത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ദൂരപരിധി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം