കേരളം

ബലിയിടാന്‍ പോകണമെന്ന ദിലീപിന്റെ ആവശ്യം; ജയിലിന് പുറത്ത് വിടുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രാദ്ധ ദിനം അച്ഛന് ബലിയിടാന്‍ പോകാന്‍ അനുവദിക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപിനെ ജയിലില്‍ നിന്നും പുറത്തുവിടുന്നതിലുള്ള എതിര്‍പ്പ പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം ആറാം തിയതി അച്ഛന്റെ ശ്രദ്ധ ദിനത്തില്‍ ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. 

ഏഴ് വര്‍ഷമായി അച്ഛന് ബലിയിടാറുണ്ട്. പൊലീസിന്റെ സംരക്ഷണയില്‍ തന്നെ ബലിയിട്ടതിന് ശേഷം തിരിച്ച് ജയിലിലേക്ക് എത്താമെന്നാണ് ദിലീപ് അപേക്ഷയില്‍ പറയുന്നത്. ആലുവയിലെ തന്റെ വസതിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളുവെന്നും അപേക്ഷയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

ദിലീപിന്റെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് കണക്കിലെടുത്താകും കോടതി തീരുമാനമെടുക്കുക.അതിനിടെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ആറ് ദിവസത്തേക്ക് കൂടി കോടതി നീട്ടി. ഇന്നായിരുന്നു ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ