കേരളം

ഇങ്ങനെ കുടിപ്പിക്കേണ്ട; മദ്യ നയത്തിനെതിരെ യുഡിഎഫും കോണ്‍ഗ്രസും പ്രക്ഷോഭത്തിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ്. ആരാധനാലയങ്ങളുടെ സമീപത്ത് നിന്നും ബാറുകളുടെ ദൂരപരിധി കുറച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫും, കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സെപ്തംബര്‍ 11ന് സെക്രട്ടറിയേറ്റിന്റെ പടിക്കലും, ജില്ലാ കളക്ടറേറ്റുകളുടെ പടിക്കലും സമരം നടത്തും. സെപ്തംബര്‍ 14ന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും വിശദമായ സമരപരിപാടികള്‍ തീരുമാനിക്കുക. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ മുതലാളിമാര്‍ പണമൊഴുക്കി എല്‍ഡിഎഫിനെ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് അവരിപ്പോള്‍ ചെയ്യുന്നത്. മദ്യ മുതലാളിമാരുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നത്. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''