കേരളം

കേന്ദ്രമന്ത്രിസ്ഥാനം അല്‍ഫോന്‍സിന് ലഭിച്ച ഓണസമ്മനം: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോന്‍സ്കണ്ണന്താനത്തിന് ആശംസകള്‍ അര്‍പ്പിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രിസ്ഥാനമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ദേശിയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതിനൊപ്പം മന്ത്രിസഭിയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ പ്രയ്തനം കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇതിലേക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്തു കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ.

ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാൻ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നൽകാനാകും എന്ന് പ്രത്യാശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍