കേരളം

17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനയെ കരയിലെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

തുറവൂര്‍: ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടി ചതുപ്പില്‍ പെട്ട ആനയെ കരയിലെത്തിച്ചു. പുലര്‍ച്ചെ നാലു മണിക്കു ചതുപ്പില്‍ പെട്ട ആനയെ 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

ചിത്രം-മെല്‍ട്ടന്‍ ആന്റണി-എക്‌സ്പ്രസ്‌
ചിത്രം-മെല്‍ട്ടന്‍ ആന്റണി-എക്‌സ്പ്രസ്‌

തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസത്ഥതയിലുള്ള മുല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് വളമംഗലം അനന്തന്‍കരയില്‍ ചതുപ്പില്‍ താഴ്ന്നു പോയത്.

ചിത്രം-മെല്‍ട്ടന്‍ ആന്റണി-എക്‌സ്പ്രസ്‌

രക്ഷാ പ്രവര്‍ത്തനത്തിനിടെ തീര്‍ത്തും അവശനായ ആനയ്ക്കു ഗ്ലൂക്കോസും മരുന്നും ഇടയ്ക്കിടെ നല്‍കിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്. പ്രദേശത്തു മൊത്തം ചതുപ്പായതിനാല്‍ ക്രെയിന്‍ എത്തിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല എന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്.

ചിത്രം-മെല്‍ട്ടന്‍ ആന്റണി-എക്‌സ്പ്രസ്‌

നിരവധി തവണ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് എലിഫന്റ് റെസ്‌ക്യൂ സംഘം വന്നതോടെ ആനയെ അല്‍പ്പം കരയിലേക്കു കയറ്റാന്‍ സാധിച്ചിരുന്നു.

ചിത്രം-മെല്‍ട്ടന്‍ ആന്റണി-എക്‌സ്പ്രസ്‌

തൃക്കാക്കര അമ്പലത്തിലെ ഉത്സവത്തിനു ശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോകും വഴിയാണ് ലോറിയില്‍ നിന്നും ആന ഇറങ്ങിയോടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ