കേരളം

പിണറായിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ന്യൂഡല്‍ഹിയില്‍ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു കണ്ണന്താനം. കേരളത്തില്‍ തനിക്ക് സ്വീകരണം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നും കണ്ണന്താനം  പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അംഗീകാരവും കണ്ണന്താനത്തിനെ തേടിയെത്തി. മേഘാലയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലക്കാരനായാണ് കണ്ണന്താനത്തെ നിയമിച്ചത്. നിയമനത്തില്‍ സന്തോഷമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. മേഘാലയത്തില്‍ കണ്ണന്താനത്തിന് ചുമതല നല്‍കുന്നതിലൂടെ സംസ്ഥാനത്ത് കൃസ്ത്യന്‍ മേഖലകളില്‍ പാര്‍ട്ടിക്ക് മുന്നേറാനാവുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

അതേസമയം കേന്ദ്രമന്ത്രിയും സുഹൃത്തുമായ കണ്ണന്താനത്തിന് പിണറായി ആശംസകള്‍ നേര്‍ന്നു. ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ ഊര്‍ജ്ജം പകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിച്ചു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കമെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി