കേരളം

മൂടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഏഴ് വിമാനങ്ങളാണ് വ്യാഴാഴ്ച രാവിലെ വഴിതിരിച്ചുവിട്ടത്. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

മുടല്‍ മഞ്ഞ് മാറിയ ശേഷം രാവിലെ എട്ടരയോടെ വിമാനങ്ങള്‍ റീലാന്‍ഡ് ചെയ്തു തുടങ്ങിയെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വ്വീസിനെ മൂടല്‍ മഞ്ഞ് ബാധിച്ചിട്ടില്ല. ലാന്‍ഡിങ്ങിന് മാത്രമാണ് മഞ്ഞ് തടസ്സമായത്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ജെറ്റ് എയര്‍വേയ്‌സിന്റെ ഷാര്‍ജകൊച്ചി, എയര്‍ ഏഷ്യയുടെ കോലാലംപൂര്‍ സര്‍വ്വീസ്, ഒമാന്‍ എയര്‍വേയ്‌സിന്റെ മസ്‌കറ്റ്‌കൊച്ചി, ഇന്‍ഡിഗോയുടെ ദുബായ് കൊച്ചി തുടങ്ങിയ രാജ്യാന്താര സര്‍വ്വീസുകളാണ് വഴി തിരിച്ചു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി