കേരളം

കരി ഓയില്‍ ഒഴിച്ചത് പെയിന്റ് പണിക്കാരാവും; വീടിന് നേരെയുള്ള ആക്രമണത്തില്‍ പരിഹാസവുമായി ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീടിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തിയവരെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. പെയിന്റ് പണിക്കാര്‍ ആരെങ്കിലും ആയിരിക്കാം ഇതിന് പിന്നിലെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ആരേയും സംശയിക്കുന്നില്ലെന്നും, ഇതിന്റെ പേരില്‍ പൊലീസ് കേസ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
 

കണ്ണൂര്‍ കൂത്തുപറമ്പിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആള്‍ത്താമസമില്ലാത്ത വീടായതിനാല്‍ എപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രിയോ, ഞായറാഴ്ച രാവിലെയോ ആയിരിക്കാം ആക്രമണം ഉണ്ടായതെന്നാണ് നിഗമനം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് അനുകൂലമായി പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ശ്രീനിവാസന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 

ഓണ നാളുകളില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള നിരവധി പേര്‍ ദിലീപിനെ കാണുന്നതിനായി ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപിന് അനുകൂലമായി സിനിമാ മേഖലയില്‍ നിന്നുമുള്ളവരുടെ പ്രതികരണങ്ങള്‍ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും, കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ