കേരളം

മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേക്കും. ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് അറസ്റ്റു ചെയ്‌തേക്കുക. സീനിയല്‍ റസിഡന്റിനെയും പിജി ഡോക്ടറെയും ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടിരുന്നു. രണ്ടു ഡോക്ടര്‍മാരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

മുരുകന് ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരുന്നു. മുരുകന് ആശുപത്രിയില്‍ ചികിത്സ നല്‍കണമായിരുന്നുവെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ മെഡിക്കല്‍ കോളേജ് പാലിച്ചില്ലെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. 

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്. മുരുകന്റെ മരണത്തില്‍ പോലീസ് അന്വേഷണം നടന്നുവരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?