കേരളം

തെളിവില്ല;  ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളജ് കോഴ ഇടപാടിനെ പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്. പണം വാങ്ങിയതിന്റെ രേഖകളോ മറ്റ് തെളിവുകളോ ഇതുവരേയും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിജിലിന്‍സിന് മുന്നില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വിഭിന്നമായ മൊഴിയാണ് പരാതിക്കാരനായ കോളജ് ഉടമ ഷാജി പറഞ്ഞത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടിട്ടുപോലും ഇല്ലാ എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴി. 

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായി ഒരു പരാതിയും താന്‍ നല്‍കിയിട്ടില്ലെന്ന് എസ്ആര്‍ മെഡിക്കല്‍ കോളെജ് ഉടമ ആര്‍ ഷാജി ലോകായുക്തതയ്ക്ക് മുന്നിലും മൊഴി നല്‍കിയിരുന്നു. 

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ഷാജിയുടെ പരാതിയെത്തുടര്‍ന്നാണ് ബിജെപി അന്വേഷണ കമ്മീഷനെ വെച്ചതും ആരോപണം സത്യമാണ് എന്ന കണ്ടെത്തിയതും. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് വിജിലന്‍സ് അന്വേഷണത്തിലേക്ക് നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍