കേരളം

നോട്ടീസ് നല്‍കിയില്ല ; നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതില്‍ ആശയക്കുഴപ്പം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷാ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഹാജരാകാനുള്ള നോട്ടീസ് നല്‍കണമെന്ന നാദിര്‍ഷായുടെ ആവശ്യം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് നാദിര്‍ഷാ ഹാജരാകാനുള്ള സാധ്യത കുറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് അഭികാമ്യമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് നാദിര്‍ഷാ ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

നാദിര്‍ഷാ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജും ഇവിടേക്കെത്തും.

ദിലീപിനൊപ്പം നാദിര്‍ഷായേയും ആദ്യം ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റ്‌ലായതിന് ശേഷം ശേഖരിച്ച മൊഴികള്‍ പരിശോധിച്ചപ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നിയ സഹചര്യത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് വഴങ്ങാതെ നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.ജാമ്യാപേക്ഷ 13ന് പരിഗണിക്കുന്നതിനായി മാറ്റിയ കോടതി അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം തള്ളി. 

ചികിത്സ തേടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തത് എന്നാണ് സൂചനകള്‍.  സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണു നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു