കേരളം

ബ്ലാങ്ക് ചെക്ക് തലവരിപ്പണമായി കണക്കാക്കും; ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് മെഡിക്കല്‍ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തുകയെഴുതാതെ ചെക്ക് വാങ്ങരുതെന്ന് രാജേന്ദ്രബാബു കമ്മീഷന്‍. വാങ്ങിയാല്‍ തലവരിപ്പണമായി കണക്കാക്കുമെന്ന് കമ്മീഷന്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി. 

കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളേജുകള്‍ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കണക്കാക്കി ബ്ലാങ്കുചെക്കുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ കമ്മീഷന്റെ നടപടി. 5 ലക്ഷം വാര്‍ഷിക ഫീസും 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയും വാങ്ങണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതില്‍ തന്നെ ബാങ്ക് ഗ്യാരണ്ടിയെന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാണ്. എന്നാല്‍ ഇതിന് വിഭിന്നമായാണ് രണ്ടാം വര്‍ഷത്തേക്ക് ബ്ലാങ്ക് ചെക്ക് ചില കേളേജുകള്‍ വാങ്ങിയിട്ടുള്ളത്. അത്തരത്തില്‍ തുകയെഴുതാത്ത ചെക്കുകള്‍ വാങ്ങിയാല്‍ അത് തലവരിപ്പണമായി കണക്കാക്കുമെന്നും കമ്മീഷന്‍ കോളേജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍