കേരളം

സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടി കെട്ടുകഥയെന്ന് പ്രതിഭാഗം വാദിച്ച പൊലീസുകാരനെതിരെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാക്കനാട് സബ് ജയിലില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കളമശേരി എ.ആര്‍.ക്യാബിലെ സിവില്‍ പൊലീസ് ഓഫീസറായ അനിഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കാക്കനാട് സബ് ജയിലില്‍ വെച്ച് സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ചതിനാണ് നടപടി. ഇയാളെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിന് പിന്നില്‍ നടന്‍ ദിലീപ് ആണെന്ന് മാര്‍ച്ച് ആറിനായിരുന്നു സുനി അനീഷിനോട് വെളിപ്പെടുത്തിയത്. സുനിയുടെ സെല്ലിന്റെ ചുമതലയുണ്ടായിരുന്നത് അനീഷിനായിരുന്നു. 

സുനി ജയിലില്‍ നിന്നും ദിലീപിനെ വിളിച്ചത് അനീഷിന്റെ സഹായത്തോടെയായിരുന്നു. ഇതുകൂടാതെ ആറ് തവണയായിരുന്നു അനീഷ് കാവ്യയുടെ ലക്ഷ്യയിലേക്ക് വിളിച്ചത്. കേസില്‍ പതിനാലാം പ്രതിയാണ് അനീഷ്. 

എന്നാല്‍ അനീഷ് എന്ന പൊലീസുകാരന്റെ വാദം കെട്ടുകഥയാണെന്നായിരുന്നു പ്രതിഭാഗം ജാമ്യാപേക്ഷയുടെ സമയത്ത് കോടതിയില്‍ വാദിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍