കേരളം

കണ്ണന്താനം പ്രവര്‍ത്തിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് കെ.പി ശശികല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഹിന്ദു ഐക്യവേദി
സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്ന് ശശികല പറഞ്ഞു. 

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ബിജെപിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം മന്ത്രിയായതിന് ശേഷം പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ മന്ത്രിയാക്കിയത്എന്ന് വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.ഇതില്‍ സംസ്ഥാനത്തെ സംഘപരിവാര്‍ സംഘടനകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട് എന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.അത് കൂടുതല്‍ ഉറപ്പിക്കും വിധമാണ് ഇപ്പോള്‍ ശശികലയുടേതായി പുറത്തുവന്നിരിക്കുന്ന വാക്കുകള്‍.

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിച്ചിരുന്നു. അത് തള്ളിയാണ് കേന്ദ്ര നേതൃത്വം കണ്ണന്താനത്തെ മന്ത്രിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം