കേരളം

കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്‌സുമാരെ പൊലീസെത്തി നീക്കിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തതിനെ തുടര്‍ന്ന് അഞ്ച് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാതാണ് സമരക്കാരുടെ ആവശ്യം. ഭാരത് ആശുപത്രിയുടെ കവാടത്തിലാണ് നഴ്‌സുമാരുടെ സമരം.

പൊലീസെത്തി നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി നഴ്‌സുമാര്‍ക്ക് പരുക്കേറ്റു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനെത്തിയിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ യുഎന്‍എയുടെ ഭാഗമായി കരിദിനമാചരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 35 ദിവസമായി ഭാരത് ആശുപതിയില്‍ സമരം തുടരുകയാണ്. വേതന വര്‍ധന, വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നഴ്‌സുമാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ നഴ്‌സുമാര്‍ ഉന്നയിച്ച പരാതികളിലൊന്നിലും ആശുപത്രി അധികൃതരുമായി സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''