കേരളം

നാദിര്‍ഷായുടെ രക്ത സമ്മര്‍ദ്ദം കൂടി, പ്രമേഹം കുറഞ്ഞു; ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാദിര്‍ഷായുടെ ആരോഗ്യനിലയിലെ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ വേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്. 

ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദം കൂടുകയും, പ്രമേഹം കുറയുകയും ചെയ്തു. ചോദ്യം ചെയ്യല്‍ നടക്കുന്ന ആലുവ പൊലീസ് ക്ലബിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തി നാദിര്‍ഷായെ പരിശോധിപ്പിച്ചതിന് ശേഷമാണ് ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് നാദിര്‍ഷാ പറഞ്ഞു. 

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ നാദിര്‍ഷായോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷാ ചോദ്യം ചെയ്യലിനായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?