കേരളം

വേങ്ങരയില്‍ പി.പി.ബഷീര്‍ സിപിഎം സ്ഥാനാര്‍ഥി; എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബഷീര്‍

സമകാലിക മലയാളം ഡെസ്ക്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.പി.ബഷീറിനെ സിപിഎം സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം അംഗീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി.പി.ബഷീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

2016ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ബഷീറിനായിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയില്‍ ബഷീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത്‌.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിലായിരുന്നു പി.പി.ബഷീറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ധാരണയുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം കൂടി ആരാഞ്ഞതിന് ശേഷമാണ് ബഷീറിനെ വേങ്ങരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി.പി.ബഷീര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ തിരികെ ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി