കേരളം

പിണറായി അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലെത്തും; കേരളത്തില്‍ ബിജെപി ഒരുകാലത്തും അധികാരത്തിലെത്തില്ലെന്നും വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.  

കേരളത്തില്‍ ഒരു കാലത്തും ബിജെപിക്ക് അധികാരം കിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതുകൊണ്ട് കൂടെ ആരും വേണ്ടെന്ന നിലപാടാണ് ബിജെപിയുടെത്. കേരളത്തില്‍ എന്‍ഡിഎ ഘടകമില്ലെന്നും അടുത്ത വര്‍ഷം പിണറായി തന്നെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നതുകൊണ്ട് പ്രയോജനമില്ല. നിലപാടില്‍ മാറ്റമുണ്ടാകുമെന്നും വെള്ളാപ്പള്ളി  പറഞ്ഞു. 

മുഖ്യമന്ത്രിയെ കണ്ടതിന്റെ എല്ലാ ലക്ഷ്യങ്ങളും മാധ്യമങ്ങളോട് പറയാനാകില്ല. . അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം. എല്‍ഡിഎഫിലും യുഡിഎഫിലും അവസാരം കിട്ടാത്തതുകൊണ്ടാണ് എന്‍ഡിഎയുടെ ഭാഗമായത്. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണെന്നും പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും തമ്മില്‍ ഇതുവരെ തര്‍ക്കമുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?