കേരളം

വേങ്ങരയില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങരയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ മത്സരിക്കുമെന്ന് ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ  മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ഹംസ. കെ.എന്‍.എ ഖാദറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കെതിരെയാണ് താന്‍ മത്സരിക്കുന്നതെന്ന് ഹംസ പറഞ്ഞു. 

തിങ്കളാഴ്ചയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുസ്‌ലിം ലീഗ് കെ.എന്‍.എ.ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 
സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കും എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഖാദറിനെ സ്ഥാനാര്‍ത്ഥിയായായി പ്രഖ്യാപിച്ചത്. ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഖാദറിനെതിരെ മുന്‍ എസ്ടിയു ജില്ലാ പ്രസിഡന്റ് മത്സരത്തിനിറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം