കേരളം

പ്രവൃത്തി ദിനങ്ങള്‍ തികയുന്നില്ല; ഗുരു സമാധി ദിന അവധി ഒഴിവാക്കി സ്വാശ്രയ സ്‌കൂളുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീനാരയണ ഗുരു സമാധി ദിനമായ നാളെ സംസ്ഥാനത്തെ 1200ലധികം സ്വാശ്രയ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ആള്‍ കേരള സെല്‍ഫ് ഫൈനാന്‍സിങ് സ്‌കൂള്‍സ് മാനേജ്‌മെന്റ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാളെ പൊതു അവധിയാണ് എന്നിരിക്കെയാണ് സ്വാശ്രയ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജുമെന്റുകള്‍ അറിയിച്ചിരിക്കുന്നത്. 

കേരള എഡ്യുക്കേഷന്‍ റൂള്‍സ് അനുസരിച്ച് 210 പ്രവൃത്തി ദിവസങ്ങള്‍ വേണം എന്നും ഇപ്പോള്‍ 190 ദിവസംപോലും തികച്ച് ലഭിക്കില്ലാത്തതുകൊണ്ട് മഹത് വ്യക്തികളുടെ ജന്‍മദിനങ്ങളിലും സമാധി ദിവസങ്ങളിലും അവധി നല്‍കേണ്ടതില്ലായെന്ന് കഴിഞ്ഞ് വര്‍ഷം തീരുമാനിച്ചതാണെന്നും അതാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നതെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡിന്റെ രാംദാസ് കതിരൂര്‍ സമകാലിക മലയാളത്തോട് വ്യക്തമാക്കി. അന്നേ ദിവസം പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ക്കുമെന്നും മഹത വ്യക്തികളെക്കുറിച്ച് ക്ലാസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍