കേരളം

ബിഡിജെഎസിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിട്ടുവന്നാല്‍ എല്‍ഡിഎഫിലെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. ഇപ്പോള്‍ അവര്‍ എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎ വിട്ടുവന്നാല്‍ അക്കാര്യം ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇന്നലെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമ്ന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയമായ നിലപാടില്‍ മാറ്റം വരുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായി നിന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.  ഈ സാഹചര്യത്തിലാണ് കോടിയേരി എന്‍ഡിഎ വി്ട്ടുവന്നാല്‍ എല്‍ഡിഎഫിലെടുക്കുന്ന് അഭിപ്രായപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു