കേരളം

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കുറഞ്ഞുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; ഈ വര്‍ഷം മാത്രം മരിച്ചത് 13 കുട്ടികള്‍ 

സമകാലിക മലയാളം ഡെസ്ക്

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു.കഴിഞ്ഞവര്‍ഷം എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015നുശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്.

ജനനവൈകല്യം കാരണമാണ് മേഖലയിലെ കൂടുതല്‍ ശിശുമരണങ്ങളും. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ഇങ്ങനെയാണ്. ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാര്‍, ഹൃദയാഘാതം എന്നിവകാരണമാണ് മരണമേറെയും.

ഗര്‍ഭസ്ഥശിശുമരണവും മേഖലയില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം എട്ടു ഗര്‍ഭസ്ഥശിശുമരണങ്ങള്‍ സംഭവിച്ചിടത്ത് ഈവര്‍ഷം ആറുമരണമുണ്ടായി. കഴിഞ്ഞവര്‍ഷം മേഖലയില്‍ മാതൃമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഒരു മാതൃമരണവുമുണ്ടായി.

ജനന വൈകല്യങ്ങള്‍ മേഖലയിലെ കുട്ടികളില്‍ വ്യാപകമാകുന്നതിന്റെ കാരണത്തെപ്പറ്റി വ്യക്തമായ പഠനങ്ങള്‍ ഇനിയും നടത്തിയിട്ടില്ല.

2014ല്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം 15 കുട്ടികളാണ് മരിച്ചത്. 2015ല്‍ 14,2016ല്‍ 8, 2017ല്‍ ഇതുവരെ 13.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി