കേരളം

ബിഡിജെഎസ് ഇടഞ്ഞുതന്നെ; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങര എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല.ഇന്ന് രാവിലെ 11 മണിക്കാണ് കണ്‍വെന്‍ഷന്‍.കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന ഘടകം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. ബിജെപി ദേശീയ സമിതിയംഗം ജനചന്ദ്രനാണ് വേങ്ങരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി നിലനില്‍ക്കുന്ന  ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം വന്നിരിക്കുന്നത്. ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയുമായും സഹകരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്. 

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതിനാലാണ് ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നത്. ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരേയും ബിജെപി ബിഡിജെഎസിന് നല്‍കിയിട്ടില്ല. 

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പളളി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കുന്ന കാര്യം പരിഗണിക്കാം എന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?