കേരളം

വിവാദത്തില്‍ നിന്ന് വിളവെടുക്കാന്‍ സംഘപരിവാര്‍; ശശികലയ്ക്ക് കേരളം മുഴുവന്‍ സ്വീകരണമൊരുക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ വിവാദങ്ങള്‍   സൃഷ്ടിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയ്ക്ക് കേരളം മുഴുവന്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സംഘപരിവാര്‍. വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന ശശികലയ്ക്ക് കവചമൊരുക്കാനാണ് സംഘപരിവാര്‍ തീരുമാനം. 

നിരന്തരം വിവാദ പ്രസംഗങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത വിമര്‍ശനങ്ങളാണ് ശശികല ഏറ്റുവാങ്ങുന്നത്. 
മതേതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തി ജീവന്‍ സംരക്ഷിച്ചുകൊള്ളാന്‍ ശശികല നടത്തിയ പ്രസംഗമാണ് അവസാനം വിവാദമായിത്. പറവൂരില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. എന്നാല്‍ പ്രസംഗം വളച്ചൊടിച്ചാണ് കേസെടുത്തത് എന്ന് ആരോപിച്ചാണ് സംഘപരിവാര്‍ ഇപ്പോള്‍ ശശികലയെ ജനകീയ നേതാവാക്കി മാറ്റാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസിനെ  ഉദ്ദേശിച്ചാണ് താന്‍ പ്രസംഗിച്ചത് എന്നായിരുന്നു ശശികലയുടെ വിശദീകരണം. മാറാട് കലാപത്തെക്കുറിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനും ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണ് എന്ന പ്രസ്താവന സോഷ്യല്‍ മീഡിയ കൊണ്ടാടിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ശശികലയുടെ ഹോമിയോ മരുന്ന് പ്രതികരണം. 

എറണാകുളത്താണ് പൗരാവലിയുടെ ആദ്യ സ്വീകരണം. 25നാണ് പരിപാടി. 26ന് തിരുവന്തപുരത്തും 27ന് കോഴിക്കോടും സ്വീകരണ പരിപാടികള്‍ നടത്തും. സംഘപരിവാര്‍ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ശശികലയുട നാവടപ്പിക്കാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?