കേരളം

തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ മുഖ്യമന്ത്രിയുടെ മൗനമെന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ നിജസ്ഥിതി വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. യുഡിഎഫിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ശ്ക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും നേരത്തെ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ താന്‍ ഒരു തുണ്ട് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും കയ്യേറിയെന്ന് ആരെങ്കിലും തെളിയിച്ചാല്‍ മന്ത്രി സ്ഥാനത്ത് തുടരില്ലെന്നും മന്ത്രി തോമസ് ചാണ്ടി ആവര്‍ത്തിച്ചു. കരഭൂമി പാടശേഖര കമ്മറ്റിയില്‍ നിന്നും വാങ്ങിയതാണ്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കയ്യേറിയെന്ന് തെളിയിക്കാനാകില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ