കേരളം

കാതോലിക്കാ ബാവയെ തടഞ്ഞുവെച്ചു; വാരിക്കോലി പള്ളിയില്‍ സംഘര്‍ഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോലഞ്ചേരി വാരിക്കോലി പള്ളിയില്‍ സംഘര്‍ഷാവസ്ഥ. കാതോലിക്കാ ബാവയെ യാക്കോബ വിഭാഗം തടഞ്ഞുവെച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. 

രാവിലെ ഏഴ് മണിക്കായിരുന്നു കുര്‍ബാന അര്‍പ്പിക്കുന്നതിനായി കാതോലിക്ക ബാവ എത്തിയത്. പുറത്ത് വലിയൊരു കൂട്ടം ആളുകള്‍ പ്രതിഷേധിക്കുന്നതിനാല്‍ നാല് മണിക്കൂറായി ബാവ പള്ളിക്കുള്ളില്‍ തുടരുകയായിരുന്നു. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ബാവ പള്ളിയില്‍ പ്രാര്‍ഥന ചടങ്ങിനായി എത്തിയത്. 

പൊലീസുകാര്‍ സ്ഥലത്തുണ്ടെങ്കിലും ഇവര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍